26 May 2024, Sunday

Related news

May 13, 2024
May 2, 2024
April 24, 2024
February 20, 2024
February 11, 2024
February 4, 2024
January 17, 2024
January 8, 2024
November 24, 2023
November 19, 2023

വിഗ്ഗ് ഊരി പോയി; കഷണ്ടിയായ വരനെ കണ്ട് ഞെട്ടിയ വധു വിവാഹത്തില്‍ നിന്ന് പിന്മാറി

Janayugom Webdesk
ഉന്നാവോ
May 23, 2022 8:48 pm

ഉത്തര്‍പ്രദേശില്‍ നവവരന്റെ കഷണ്ടിക്കണ്ട് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉന്നാവോവിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ പാതി വരെ നടന്നതിന് ശേഷമാണ് വരന്റെ കഷണ്ടിയെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുന്നത്. ചടങ്ങുകള്‍ക്കിടയില്‍ ഷീണിച്ച് തളര്‍ന്ന് വീണ വരന്റെ തലയില്‍ നിന്ന് വിഗ്ഗ് തെറിച്ചു പോയിരുന്നു. അപ്പോളാണ് വധുവും വീട്ടുകാരും വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിയുന്നത്. പുലര്‍ച്ചെയാണ് വിവാഹത്തിന്റെ ബാക്കി ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. 

എന്നാല്‍ ഞെട്ടലില്‍ വധു വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. വിവാഹത്തിന് മുന്‍പ് വരന്റെ കഷണ്ടിയെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ബന്ധുക്കളും വീട്ടുകാരും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് പെണ്‍കുട്ടി ഉറപ്പിച്ചു. 

പ്രശ്നപരിഹാരത്തിനായി പ്രദേശത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയ വധു അവിടെയും തീരുമാനത്തില്‍ നിന്ന് പിന്മാറാതെ ഉറച്ച് നിന്നു. തുടർന്ന് പഞ്ചായത്ത് യോഗം വിളിച്ച് വിവാഹത്തിന് 5.66 ലക്ഷം രൂപ ചെലവഴിച്ചതായി പെൺകുട്ടിയുടെ കുടുംബം പറയുകയും വരന്റെ വീട്ടുകാര്‍ ആവിശ്യം അംഗീകരിച്ച് പെണ്‍കുട്ടിയുടെ പിതാവിന് പണം തിരികെ നല്‍കിയാണ് വരനും കൂട്ടരും കാന്‍പൂരിലേക്ക് മടങ്ങിയത്. 

Eng­lish Summary:The wig was removed; bride refused to mar­ry bald groom
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.