27 April 2024, Saturday

Related news

April 16, 2024
February 28, 2024
February 7, 2024
February 27, 2023
February 22, 2023
February 21, 2023
February 15, 2023
February 3, 2023
January 24, 2023
December 14, 2022

‘കോടതിയിലുള്ളത് തന്‍റെ ദൃശ്യം’, ചോർത്തിയത് ആരെന്നറിയണം, അന്വേഷണം വേണം’; അതിജീവിത കോടതിയിൽ

Janayugom Webdesk
June 20, 2022 7:46 pm

കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്രമ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയിൽ. കോടതിയിലുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. ‘കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്ത് പോയാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങൾ പരിശോധിച്ചു’. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നൽകി. ഈ ഫോറൻസിക് റിപ്പോർട്ട്‌ കോടതിയിൽ നൽകിയത് നിങ്ങൾ തന്നെയല്ലേയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. ഹർജിയിൽ വാദം നാളെയും തുടരും.

Eng­lish sum­ma­ry; actress attack case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.