ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം നേടി തെന്നിന്ത്യന്‍ താരം സൂര്യയും ബോളിവുഡ് താരം കാജോളും. അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങള്‍ക്ക് വര്‍ഷം തോറും ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ട് ചെയ്യാനുള്ള അര്‍ഹതയുണ്ട്. സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്നു.
പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സംവിധായികയായ റീമ കഗ്ടി, ഡോക്യുമെന്ററി സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ക്കും കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. റിന്റു തോമസ്, സുഷ്മിത് ഘോഷ് എന്നിവര്‍ സംവിധാനം ചെയ്ത റൈറ്റിംഗ് വിത്ത് ഫയര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.
English summary; Surya and Kajol were invited to the Oscar committee
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.