കേന്ദ്രസർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പരിപാടിയായ അഗ്നിപഥിനെതിരായ ഹര്‍ജികൾ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജൂലൈ 15ന് ഹര്‍ജികൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഡി വൈ ചന്ദ്രചൂഢ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികൾ പരിഗണിക്കുക.
ജൂണിലാണ് ഹ്രസ്വകാലത്തേക്ക് സൈനിക റിക്രൂട്ട്മെന്റ് നടത്താനുള്ള അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ നാല് വർഷത്തേക്ക് സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നതാണ് പദ്ധതി. ഇതിൽ 25 ശതമാനം പേരെ നാല് വർഷത്തിന് ശേഷം സൈന്യത്തിൽ സ്ഥിരപ്പെടുത്തും.
പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ചില സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയും ചെയ്തിരുന്നു. ഇതിനെതിരായ നിരവധി ഹര്‍ജികൾ സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തിയിരുന്നു.
English summary;The Supreme Court will consider the petitions against Agnipath on July 15
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.