22 November 2024, Friday
KSFE Galaxy Chits Banner 2

Related news

June 1, 2024
May 17, 2024
November 26, 2023
July 29, 2023
July 14, 2023
May 18, 2023
April 18, 2023
March 16, 2023
March 4, 2023
February 3, 2023

ഗുജറാത്ത് വിഷ മദ്യ ദുരന്തം; രണ്ട് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം, ആറ് പേര്‍ക്ക് സസ്പെൻഷൻ

Janayugom Webdesk
July 28, 2022 6:53 pm

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് 42 പേർ മരിച്ച സംഭത്തില്‍ ബോട്ടാഡിലെയും അഹമ്മദാബാദിലെയും രണ്ട് പൊലീസ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റുകയും മറ്റ് ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.

ബോട്ടാഡ് ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ വ്യാജ മദ്യം വില്‍ക്കുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ബോട്ടാഡ് എസ്പി കരൺരാജ് വഗേല, അഹമ്മദാബാദ് എസ്പി വീരേന്ദ്രസിംഗ് യാദവ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. രണ്ട് ഡെപ്യൂട്ടി എസ്പിമാർ ഉൾപ്പെടെ മറ്റ് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി രാജ് കുമാർ പറഞ്ഞു.

പ്രദേശങ്ങളിൽ വിഷ മദ്യത്തിന്റെ, വിൽപ്പന, ഉപഭോഗം എന്നിവ തടയുന്നതിൽ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതിനാലാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കത്തിൽ പറയുന്നു.

കഴിഞ്ഞ 25നാണ് കേസിനാസ്പതമായ സംഭവം നടന്നത്. ബോട്ടാഡിലും അഹമ്മദാബാദ് ജില്ലയിലുമായി 42 പേരാണ് വ്യാജ മദ്യം കഴിച്ച് മരിച്ചത്. നിലവില്‍ 97 പേർ ചികിത്സയിലാണ്. വ്യാജ മദ്യം ഉല്പാദിപ്പിക്കാൻ രാസവസ്തു ശേഖരിച്ചവരും ആളുകൾക്ക് മദ്യം വിറ്റവരും ഉൾപ്പെടെ 15 പ്രധാന പ്രതികൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

Eng­lish sum­ma­ry; Gujarat Tox­ic Liquor Deaths: 2 Cops Trans­ferred, 6 Suspended

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.