30 April 2024, Tuesday

Related news

November 26, 2023
July 29, 2023
July 14, 2023
May 18, 2023
April 18, 2023
March 16, 2023
March 4, 2023
February 3, 2023
July 28, 2022
July 5, 2022

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച: ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

Janayugom Webdesk
ചണ്ഡീഗഡ്
November 26, 2023 1:04 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കഴിഞ്ഞ വർഷമാണ് സംഭവമുണ്ടായത്. ഫിറോസ്പൂർ ജില്ലയിലെ അന്നത്തെ പൊലീസ് സൂപ്രണ്ടും രണ്ട് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ വർഷം ജനുവരിയിൽ പ്രധാനമന്ത്രി മോഡി എത്തിയപ്പോഴായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം മേൽപ്പാലത്തിൽ കുടുങ്ങിയിരുന്നുവെന്നാണ് കേസ്. ഇത് സുരക്ഷാ വീഴ്ചയാണെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്റുചെയ്തത്.

Eng­lish Sum­ma­ry: Secu­ri­ty breach dur­ing Prime Min­is­ter’s vis­it: Sev­en police offi­cers suspended

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.