21 January 2025, Tuesday
KSFE Galaxy Chits Banner 2

വിമാനം മോഷ്ടിച്ചു; ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജീവനക്കാരന്‍ പിടിയില്‍

Janayugom Webdesk
വാഷിങ്ടണ്‍
September 3, 2022 11:14 pm

മോഷ്ടിച്ച് പറന്ന വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തിയ വിമാനത്താവള ജീവനക്കാരന്‍ പിടിയില്‍. ബീച്ച് കിങ് എയര്‍ സി90 എന്ന വിമാനമാണ് ടുപെലോ വിമാനത്താവളത്തില്‍ നിന്ന് മോഷ്ടിച്ച് പറന്നത്. രണ്ട് എന്‍ജിനുകളുള്ള ഒമ്പത് സീറ്റർ വിമാനമാണിത്. വാൾമാർട്ടിന്റെ ഷോപ്പിൽ ഇടിച്ചിറക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഒടുവിൽ ഇന്ധനം തീര്‍ന്ന് വിമാനം അടിയന്തര ലാൻഡിങ് നടത്തിയതോടെ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
യുഎസിലെ വടക്കുകിഴക്കൻ മിസിസിപ്പിയിലെ നഗരമായ ടുപെലോയിലെ വെസ്റ്റ് മെയിനിലാണ് സംഭവം.
വിമാനവുമായി പറന്ന ജീവനക്കാരനുമായി പൊലീസ് സംസാരിച്ചെങ്കിലും ആളെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

Eng­lish Sum­ma­ry: The plane was stolen; The employ­ee who threat­ened to crash was arrested

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.