21 January 2025, Tuesday
KSFE Galaxy Chits Banner 2

ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങി മോളി കണ്ണമാലി

Janayugom Webdesk
October 16, 2022 4:44 pm

ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രേഷക മനസില്‍ ഇടംനേടിയ നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ മാത്യുവാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സഹകരണത്തിന്‍റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു.

തിരുവനന്തപുരം മ്യൂസിയത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ചിത്രീകരണം ഉദ്ഘാടനം ചെയ്‍തത്. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

ആദം കെ അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാര്‍ത്ഥന്‍, കാതറിന്‍, സരോജ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം.

Eng­lish Sum­ma­ry: mol­ly kan­na­maly to act in eng­lish anthol­o­gy movie
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.