21 January 2025, Tuesday
KSFE Galaxy Chits Banner 2

മോശം റോഡിനെക്കുറിച്ച് പരാതി നല്‍കിയ ആള്‍ അതേ റോഡിലെ കുഴിയില്‍ വീണ് മ രിച്ചു

Janayugom Webdesk
ബെംഗളൂരു
October 18, 2022 9:10 pm

മോശം റോഡിനെക്കുറിച്ച് പരാതി നല്‍കിയ ആള്‍ അതേ റോഡിലുണ്ടായ അപകടത്തില്‍വച്ചു മരിച്ചു. ബംഗളൂരുവിലാണ് സംഭവം. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരാതി നല്‍കിയ 66 കാരനാണ് റോഡപകടത്തില്‍ മരിച്ചത്. കെ എല്‍ വിനയ് (66) ആണ് റോഡിലെ കുഴികള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് കമ്മിഷണര്‍ തുഷാര്‍ ഗിരി നാഥിന് ഒക്ടോബര്‍ ആറിന് പരാതി നല്‍കിയത്. ബിഇഎല്‍ സര്‍ക്കിള്‍ മുതല്‍ പനീയ മെട്രോ സ്റ്റേഷന്‍ വരെയുള്ള റോഡിന്റെ അവസ്ഥ അതി ദയനീയമാണെന്നും ഈ വഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്നും വിനയ് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം റോഡിന്റെ അവസ്ഥ ദയനീയമാണെന്ന് അധികൃതരും സമ്മതിക്കുന്നു. അപടത്തില്‍ പരിക്കേറ്റിരുന്നുവെങ്കിലും വിനയ് സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നില്ല. അധികൃതര്‍ അപകത്തെക്കുറിച്ച് അന്വേഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: The per­son who com­plained about the bad road fell into a pot­hole on the same road and died

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.