8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 6, 2024
September 4, 2024
August 29, 2024
August 17, 2024
August 6, 2024
July 16, 2024
May 27, 2024
May 24, 2024
May 9, 2024
May 8, 2024

മധു കൊലക്കേസ്: കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി

Janayugom Webdesk
October 20, 2022 12:38 pm

അട്ടപ്പാടി മധു കേസില്‍ കൂറുമാറിയ പ്രതി പ്രോസിക്യൂഷന് അനുകൂലമായ മൊഴി കോടതിയില്‍ നല്‍കി. മൊഴി മാറ്റിപ്പറഞ്ഞത് പ്രതികളെ ഭയന്നാണെന്ന് പത്തൊന്‍പതാം സാക്ഷി കക്കി കോടതിയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴി ശരിയായിരുന്നെന്നും കക്കി പറഞ്ഞു.

വനത്തിനുള്ളില്‍ നിന്ന് പ്രതികള്‍ മധുവിനെ കൂട്ടിക്കൊണ്ടുവരുന്നത് കണ്ടെന്നായിരുന്നു കക്കിയുടെ ആദ്യമൊഴി. പിന്നീട് കോടതിയില്‍ വിചാരണ നടക്കുന്ന വേളയില്‍ മൊഴിമാറ്റി. കോടതിയില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും കക്കി പറഞ്ഞു.

കേസില്‍ ആകെ 26 സാക്ഷികളാണ് മധുകേസില്‍ കൂറുമാറിയത്. 18ഉം 19ഉം സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുകയും കോടതി ഇതംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കക്കിയെ വീണ്ടും വിസ്തരിച്ചത്.

Eng­lish Sum­ma­ry: Mad­hu mur­der case: The defect­ing wit­ness gave a favor­able state­ment to the prosecution
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.