5 May 2024, Sunday

Related news

May 4, 2024
May 4, 2024
May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024

മോഡിയുടെ വിശ്വസ്തനായ മലയാളി ആനന്ദ്ബോസ് ബംഗാള്‍ ഗവര്‍ണര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ ചേര്‍ന്ന കോട്ടയം സ്വദേശി
web desk
തിരുവനന്തപുരം
November 17, 2022 10:02 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തന്‍  മലയാളിയുമായ ഡോ. സി വി ആനന്ദ്ബോസിനെ ബംഗാൾ ഗവർണറായി രാഷ്‌ട്രപതി ദ്രൗപതി മുർമു നിയമിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം വ്യാഴം രാത്രിയോടെ രാഷ്‌ട്രപതി ഭവൻ പുറത്തിറക്കി. ഗവർണറായ ജഗ്‌ദീപ്‌ ധൻഖർ ഉപരാഷ്‌ട്രപതിയായ ഒഴിവിലാണ്‌ നിയമനം. മണപ്പൂർ ഗവർണർ എൽ ഗണേശനായിരുന്നു നിലവിൽ ബംഗാളിന്റെ ചുമതല.

കോട്ടയം മാന്നാനം  സ്വദേശിയായ ആനന്ദ്ബോസ് റിട്ട. ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്. ചീഫ്‌ സെക്രട്ടറി റാങ്കിലാണ്‌ വിരമിച്ചത്‌. 2019ൽ ലോക്‌സഭ തെരഞ്ഞെുടുപ്പിന്‌ മുമ്പാണ്  ബിജെപിയിൽ ചേർന്നത്. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുള്ള ഏകാംഗ കമ്മിഷനായി കേന്ദ്ര സർക്കാർ നിയമിക്കുകയും ചെയ്തു. നിയമസഭ തെരെഞ്ഞടുപ്പിൽ ബിജെപിയുടെ തോൽവിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ നേരിട്ട്‌ റിപ്പോർട്ട്‌ നൽകിയത് ആന്ദനബോസാണ്‌.

2017ൽ കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കേ ആനന്ദബോസിനെ ഗവർണറാക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും അമിത്‌ ഷായ്‌ക്കും കത്തുനൽകിയെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. യുഎൻ പാർപ്പിട വിദഗ്ധനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ചെലവ്‌ കുറഞ്ഞ രീതിയിൽ പാർപ്പിടമൊരുക്കാനുള്ള നിർമ്മിതി കേന്ദ്രം കൊല്ലത്ത്‌ ആദ്യമായി സ്ഥാപിച്ചതിലൊരാളാണ് ആന്ദനബോസ്.

Eng­lish Sam­mury: presi­dant appoi­ment; dr. c v anand­bos ban­gal governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.