27 April 2024, Saturday

Related news

April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024

ഗാന്ധിജിയുട നാട്ടില്‍ ബിജെപിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ സമയമായെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
November 30, 2022 12:30 pm

ഗാന്ധിജിയുട നാട്ടില്‍ ബിജെപിയുടെഭരണം അവസാനിപ്പിക്കാന്‍ സമയമായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ 27വര്‍ഷമായി ബിജെപിയുടെനേതൃത്വത്തില്‍ ഗുജറാത്തില്‍ നടക്കുന്നത്ദുര്‍ഭരമാണ്.അത് അവസാനിപ്പിക്കാന്‍സമയമായെന്നും കോണ്‍ഗ്രസ് നേതാക്കള്‍.മഹാത്മാഗാന്ധിയുടെ ഭൂമിപുനര്‍നിര്‍മ്മിക്കേണ്ടിയിരിക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുനഖാര്‍ഗെയും, രാഹുല്‍ഗാന്ധിയും അഭിപ്രായപ്പെട്ടു.

ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന തെര‌ഞ്ഞെടുപ്പ് പ്രചരണയോഗത്തിലാണ് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ആഞ്ഞടിച്ചിരിക്കുന്നത്.ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിന്‍റെ ഭരണത്താല്‍ നിലക്കയറ്റവും,തൊഴിലില്ലായ്മയും വര്‍ദ്ധിച്ചു,ജുനഗഡ് മേഖലയില്‍ വ്യാജമദ്യംമുലമുള്ള മരണങ്ങളും ഉണ്ടാകുന്നു.കര്‍ഷകരെ വഞ്ചിച്ചിരിക്കുയാണെന്നുംകോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുനഖാര്‍ഗെ ആരോപിച്ചിരിക്കുന്നു.

സംസ്ഥാനത്ത് വീണ്ടും വ്യാജമദ്യം കുടിച്ച് ആളുകള്‍ മരിക്കുന്നു. ഒരുവശത്ത് സര്‍ക്കാര്‍ മദ്യം നിരോധിക്കുന്നു, മറുവശത്ത് മദ്യവും,മയക്കുമരുന്നും കാരണം ആളുകള്‍ മരിക്കുന്നു.തൊഴിലിന് പകരം വിഷം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതാണ് ബിജെപിയുെട ഗുജറാത്ത് മോഡല്‍.ഗാന്ധിയുടെ നാട്ടില്‍ മദ്യത്താല്‍ ആളുകള്‍ മരിക്കുകയാണ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

ജുനഗറിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈയിൽ ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിൽ ഹൂച്ച് കഴിച്ച് 42 പേർ മരിച്ചു.യുവജനങ്ങൾ, കർഷകർ, സ്ത്രീകൾ, ചെറുകിട വ്യവസായികൾ, ദളിതുകള്‍ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിങ്ങനെ സംസ്ഥാനത്തെ ഭൂരിപക്ഷം ജനവിഭാഗങ്ങളും ദുരിതമനുഭവിക്കുന്നു. ഇതിനുപ്രധാന കാരണം കഴിഞ്ഞ 27 വർഷത്തെ ബിജെപി ഭരണമാണ്. അവര്‍ക്ക് ഉത്തരവാധിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും മല്ലികാര്‍ജ്ജുനഖാര്‍ഗെ അഭിപ്രായപ്പെട്ടു.ഗുജറാത്തിലെ ജനങ്ങളുടെ വരുമാനം ദേശീയ ശരാശരിയേക്കാൾ കുറവാണെന്നും ബിജെപി കാരണം ഏഴ് കോടി ഗുജറാത്തികൾക്ക് 4.5 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടക്കെണിയിൽ അകപ്പെടുകയാണെന്ന് സിഎജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിജെപി ഗുജറാത്തിലെ ജനങ്ങൾക്ക് സാമ്പത്തിക ബാധ്യതയും സാമൂഹിക വിദ്വേഷവും മാത്രമാണ് നൽകിയത്, ഖാർഗെ അഭിപ്രായപ്പെട്ടു.കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 90 ശതമാനം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതോടെ ആരോഗ്യപ്രവർത്തകരുടെ വലിയ കുറവുണ്ട്.ബിജെപി ആരംഭിച്ച സ്വകാര്യവൽക്കരണം ഗുജറാത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം ദുസ്സഹമാക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംസ്ഥാനത്തെ ദളിതരും ആദിവാസികളും ചൂഷണം ചെയ്യപ്പെടുന്നു, ഇവിടെ കുറ്റവാളികളെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചു. ഭരണകൂട സംരക്ഷണത്തിൽ ദളിതരെ പരസ്യമായി മർദിച്ച ഉന സംഭവം ഓരോ ഇന്ത്യക്കാരന്റെയും മനസാക്ഷിയെ ഉലച്ചു.നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും കൊറോണ കാലത്തെ സഹായമില്ലായ്മയും ഗുജറാത്തിലെ എല്ലാ വിഭാഗങ്ങളുടെയും നട്ടെല്ല് തകർത്തു. നിരന്തരമായ വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

മൈദ,പയറുവർഗ്ഗങ്ങൾ,പാൽ,പെൻസിൽ,മരുന്നുകൾ,ചികിൽസ എന്നിവയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തി സര്‍ക്കാര്‍ ജനദ്രോഹനയങ്ങള്‍ തുടരുകയാണ്.ഇപ്പോൾ ഒരു മാറ്റത്തിനുള്ള സമയമാണ് ഗുജറാത്തിൽ ബിജെപിയുടെ 27 വർഷത്തെ ദുർഭരണം വേരോടെ പിഴുതെറിയാൻ മഹാത്മാഗാന്ധി, സർദാർ പട്ടേൽ, മൊറാർജി ദേശായി, ബൽവന്ത്രായി മേത്ത, ചിമൻഭായ് പട്ടേൽ എന്നിവരുടെ ഗുജറാത്ത്പുനർനിർമ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോൺഗ്രസ് വരും, ഗുജറാത്തിലെ ജനങ്ങൾക്ക് സന്തോഷം നൽകുമെന്നും മല്ലികാര്‍ജ്ജുനഖാര്‍ഗെ വ്യക്തമാക്കി. 

Eng­lish Summary:
Con­gress says it’s time to end BJP’s mis­rule in Gand­hi­ji’s land

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.