ഹിമാചല്‍ പ്രദേശിലെ ബിജെപിയുടെ തോല്‍വിയും സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളും അടക്കം ഉയര്‍ത്തിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പപ്പുവായി മാറിയിരിക്കുന്നത് എന്ന് തൃണമൂല്‍ എംപി ചോദിച്ചിരുന്നു. ഇതിനു മരുപടിയായിട്ടാണ് പപ്പുവിനെതിരിയാന്‍ സ്വന്തം നാട്ടിലേക്ക് നോക്കിയാല്‍ മതിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനോട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുായ നിര്‍മ്മലാ സീതാരാമന്‍ മറുപടിയുമായി രംഗത്തു വന്നിരിക്കന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധിതളോട് മുഖം തിരിക്കുന്ന സമീപനമാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും നിര്‍മ്മല അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരും ഭരണകക്ഷിയും കൂടിയുണ്ടാക്കിയ വാക്കാണ് പപ്പു. മറ്റുളളവരെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം കഴിവില്ലായ്മ മറച്ച് വെക്കാനും നിങ്ങള്‍ ആ വാക്ക് ഉപയോഗിച്ചു. എന്നാല്‍ ആരാണ് യഥാര്‍ത്ഥ പപ്പു എന്ന് കണക്കുകള്‍ കാണിച്ച് തരുന്നുണ്ട്,മഹുവ മൊയ്ത്ര പറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും തൃണമൂല്‍ നേതാവ് ചൂണ്ടിക്കാട്ടി.ഇന്ത്യ വളരുകയാണ് എന്നൊരു വ്യാജ പ്രതീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പരത്തുന്നത്.
സാമ്പത്തിക രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനം ഒക്ടോബറില്‍ നാല് ശതമാനം കുറഞ്ഞുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട കണക്കുകള്‍ ഉദ്ധരിച്ച് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. കഴിഞ്ഞ 26 മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മ്മാണ മേഖല 5.6 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.ഭരിച്ചിരുന്ന ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടതിനേയും തൃണമൂല്‍ എംപി പരിഹസിച്ചു.
എല്ലാ ശക്തിയും ഉപയോഗിച്ച് മൂന്നിടത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത് ഒരിടത്ത് മാത്രമാണ്. ഭരണകക്ഷിയുടെ സംസ്ഥാന അധ്യക്ഷന് പോലും സ്വന്തം സീറ്റില്‍ ജയിക്കാന്‍ സാധിച്ചില്ല. ആരാണ് പപ്പു ഇപ്പോള്‍, മഹുവ മൊയ്ത്ര ചോദിച്ചു. 2022ലെ അവസാന പത്ത് മാസങ്ങളില്‍ മാത്രം രണ്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രം സഭയെ അറിയിച്ചിരുന്നു2014 മുതല്‍ ഉളള കഴിഞ്ഞ 9 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 12.5 ലക്ഷം ആളുകള്‍ ആണ് പൗരത്വം ഉപേക്ഷിച്ച് പോയിരിക്കുന്നതെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി.
രാജ്യത്ത് ആരോഗ്യപരമായ ഒരു സാമ്പത്തിക അന്തരീക്ഷമുണ്ടെന്നതിന്റെയോ ആരോഗ്യകരമായ നികുതി സംവിധാനമുണ്ട് എന്നതിന്റെയോ തെളിവാണോ ഇതെന്നും തൃണമൂല്‍ എംപി ചോദിച്ചു. സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും എല്ലാവര്‍ക്കും ഗ്യാസ് സിലിണ്ടറുകള്‍, ഭവനം, വൈദ്യുതി തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നുമുള്ള ബിജെപി സര്‍ക്കാരിന്റെ വാദങ്ങളെയാണ് മഹുവ മൊയ്ത്ര ലോക്സഭയില്‍ വിമര്‍ശിച്ചത്.
English Summary:
The BJP and the Trinamool Congress are once again fighting over Papu Paramarsh in the House.
YOu may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.