21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024

സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാട്ടം അനിവാര്യം: കാനം

Janayugom Webdesk
ആലപ്പുഴ
December 20, 2022 10:41 pm

നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാട്ടം ഇനിയും അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും എഐടിയുസി ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനുമായ കാനം രാജേന്ദ്രൻ പറഞ്ഞു. 

മൂലധന ശക്തികൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. ഒരുകാലത്ത് തൊഴിലാളികളെ ബഹുമാനിച്ചിരുന്നുവെങ്കിൽ ഇന്ന് അവരുടെ സ്വാതന്ത്ര്യത്തിന് പോലും വിലക്കേർപ്പെടുത്തുന്ന തരത്തിലേയ്ക്ക് കേന്ദ്രനയങ്ങൾ മാറി.
രാജ്യത്തെ തൊഴിലാളി സംഘടനകൾ ഒന്നിച്ച് കോർപറേറ്റ് അനുകൂല ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടത്തിന്റെ പാതയിലാണ്. കേന്ദ്രനയത്തിൽ നിന്നും വ്യത്യസ്തമായ രീതിയിൽ സഞ്ചരിക്കുന്ന സംസ്ഥാനമാണ് കേരളം. ആഗോളവൽക്കരണ കാലത്ത് തൊഴിലാളികളുടെ സുരക്ഷ കുറഞ്ഞു. 

കേന്ദ്രം നടപ്പാക്കുന്ന നവലിബറൽ സാമ്പത്തികനയം തൊഴിലാളികളുടെ സുരക്ഷിതത്വവും ചോദ്യം ചെയ്യുന്നു. എന്നാൽ തൊഴിലാളി സുരക്ഷ മുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. നവലിബറൽ നയത്തിനെതിരെ ബദൽനയങ്ങൾ ഉയർത്തുവാനും സംസ്ഥാന സർക്കാരിനായി. കുത്തക താല്പര്യങ്ങൾ ഉറപ്പാക്കാനും തൊഴിലാളികളെ ദ്രോഹിക്കാനും കേന്ദ്രസർക്കാർ നിയമങ്ങൾ നിർമ്മിക്കുകയാണ്.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ ഉറപ്പാക്കാനായി ശക്തമായ സമരം അനിവാര്യമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Strug­gle is nec­es­sary to pre­serve free­dom: Kanam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.