5 May 2024, Sunday

Related news

March 15, 2024
February 24, 2024
February 22, 2024
January 24, 2024
January 5, 2024
December 20, 2023
December 15, 2023
November 27, 2023
November 1, 2023
October 18, 2023

രണ്ട് പോക്സോ കേസുകളില്‍ പ്രതിയായ 26 കാരന് നൂറ്റിപത്തര വർഷം കഠിന തടവ്

Janayugom Webdesk
അടൂര്‍
July 26, 2023 9:09 pm

പോക്സോ കേസിൽ 26 വയസ്സുള്ള പ്രതിക്ക് അറുപത്തിഅഞ്ചര വർഷം കഠിന തടവും 355,000 രൂപ പിഴയും ശിക്ഷവിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അടൂർ പോലീസ് സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക് പുല്ലുവിള അമ്പനാട്ട് എസ് എസ് ഭവനിൽ സുധീഷി(26)നെയാണ് കോടതി ശിക്ഷിച്ചത്. ജൂലൈ ആദ്യം വിധി പ്രഖ്യാപിച്ച മറ്റൊരു പോക്സോ കേസിൽ ഇയാൾക്ക് 45 വർഷം കഠിന തടവും 2,50,000 രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. 

അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എ സമീറാണ് ഇരുവിധികളും പ്രസ്താവിച്ചത്. രണ്ടു പോക്സോ കേസുകളിലായി പ്രതിക്ക് ആകെ നൂറ്റിപത്തര വർഷം കഠിന തടവും, ആറ് ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്.ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലയളവ് വരെ പ്രതിയുടെ വീട്ടിൽ വച്ചും കുട്ടിയുടെ വീട്ടിൽ വച്ചും പലതവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 

അടൂർ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ടി ഡി പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് പി സ്മിത ജോൺ ഹാജരായ കേസിൽ വിവിധ വകുപ്പുകളിലായി പ്രതിക്ക് അറുപത്തിയഞ്ചര വർഷം കഠിനതടവും, മൂന്നു ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു , തുക അടക്കാത്ത പക്ഷം 43 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും, കൂടാതെ പുനരധിവാസത്തിന് വേണ്ട ചിലവുകളും നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്കുള്ള പ്രത്യേക നിർദ്ദേശവും വിധി ന്യായത്തിൽ പറയുന്നു. 

Eng­lish Summary:A 26-year-old accused in two POCSO cas­es has been sen­tenced to 150 years rig­or­ous imprisonment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.