കൈകളിലും കാലുകളിലും പൊലീസ് അണിയിച്ച ചങ്ങലകളുമായി ജയിലില്‍ നിന്നെത്തി നാമനിര്‍ദ്ദേശ പത്രിക നല്കിയ വിദ്യാര്‍ത്ഥി നേതാവിന് മിന്നുന്ന ജയം. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റും ഖഗാരിയ ജില്ലാ സെക്രട്ടറിയുമായ രജനീകാന്ത് കുമാര്‍ യാദവാണ് ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേടിയത്. ഖഗാരിയ പരിഷത് അംഗമായി 8300 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രജനീകാന്ത് ജയിച്ചുകയറിയത്.
വിദ്യാര്‍ത്ഥികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്കിയതിനാണ് രജനീകാന്ത് മാസങ്ങളോളം ജയിലില്‍ അടയ്ക്കപ്പെട്ടത്. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാരിനേറ്റ തിരിച്ചടി കൂടിയാണ് രജനീകാന്തിന്റെ ഉജ്ജ്വല വിജയം.
അലൗലി ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് രക്തസാക്ഷി ജഗദീഷ് ചന്ദ്രബാബുവിന്റെ മകള്‍ ആകാംക്ഷ 4000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു.
English Summary: A brilliant victory for the AISF leader who contested while in jail
you may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.