ജപ്പാന്‍ നഗരമായ ഒസാക്കയിൽ മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന വാണിജ്യ സമുച്ചയത്തിന് തീപിടിച്ച് 27 പേർ മരിച്ചതായി റിപ്പോർട്ട്. കിറ്റാഷിഞ്ചിയിലെ എട്ട് നില കെട്ടിടത്തില്‍ മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്ന നാലാം നിലയിലാണ് തീപിടുത്തമുണ്ടായതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
തീപിടിത്തത്തിൽ പരിക്കേറ്റ 28 പേരിൽ 27 പേർക്ക് മരിച്ചതായി അഗ്നിശമന സേന പറഞ്ഞെങ്കിലും ജപ്പാനിൽ, മരണം സ്ഥിരീകരിച്ചുവെന്ന് ഒരു ഡോക്ടർ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തണം. തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
English Summary: A fire at a commercial complex has left 27 people dead
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.