23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 19, 2024
December 20, 2023
November 11, 2023
October 19, 2023
August 3, 2023
July 28, 2023
June 16, 2023
May 31, 2023
May 18, 2023
April 24, 2023

അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയിൽ കഴിഞ്ഞയാളും മരിച്ചു

Janayugom Webdesk
July 11, 2022 3:08 pm

അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനായകന്റെ ഒപ്പം അന്ന് ഉണ്ടായിരുന്ന, മർദനമേറ്റ സുഹൃത്ത് നന്ദകിഷോർ നേരത്തെ മരിച്ചിരുന്നു. കേസിൽ 10 പേരാണ് പ്രതികൾ. ഇവരെല്ലാം പിടിയിലായിരുന്നു.

പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോ‍റിനും വിനായകനും മർദനമേറ്റത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ, നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു. .

എന്നാൽ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയിയതുമില്ല. ഇതാണ് തർക്കത്തിന് കാരണം. മർദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു.

എന്നാൽ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പൊലീസ് അറിയിച്ചു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസം കസ്റ്റഡിയിൽ വെച്ച് മർദിച്ചിരുന്നു. ഇതുമൂലം വിനായകന്റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിരുന്നു.

Eng­lish summary;A per­son who was treat­ed for injuries in a mob attack in Atta­pa­di also died

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.