27 April 2024, Saturday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024

നാദാപുരത്ത് ഉത്സവത്തിനിടെ പൊലീസുകാരന് കുത്തേറ്റുു

സ്വന്തം ലേഖകൻ
നാദാപുരം
February 7, 2023 9:47 am

ഏറാമലയില്‍ ക്ഷേത്ര ഉത്സവ പറമ്പിനടുത്ത് പോലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോല്‍സവ പറമ്പിനടുത്ത് ചീട്ട് കളി പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അക്രമം. എ ആര്‍ ക്യാമ്പിലെ പോലീസുകാരൻ അഖിലേഷിനാണ് (33) കുത്തേറ്റത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഉല്‍സവത്തിനിടെ പണം വെച്ച് ചീട്ട് കളിയും ചട്ടികളിയും നടക്കുന്ന വിവരം നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചതായി പറയുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായി എടച്ചേരി പോലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: A police­man was stabbed dur­ing a fes­ti­val in Nadapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.