12 May 2024, Sunday

രണ്ടരവയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു

Janayugom Webdesk
നാദാപുരം
October 15, 2021 3:47 pm

കല്ലാച്ചിക്കടുത്ത പയന്തോങ്ങില്‍ രണ്ടരവയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍  അധ്യാപിക ജിഷ മോള്‍ അഗസ്റ്റിന്റെയും ആലക്കോട് കരുവന്‍ഞ്ചാല്‍ ചമ്പനാനിക്കല്‍ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകന്‍  ജിയാന്‍ സുജിത്ത് ആണ് മരണപ്പെട്ടത്.
ഇവര്‍  താമസിക്കുന്ന പയന്തോങ്ങിലെ ക്വാര്‍ട്ടേഴ്‌സിന്  സമീപത്തെ കുളത്തിലാണ് കുട്ടി വീണത്. രാവിലെ മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ കുട്ടിയെ കണ്ടത്. നാട്ടുകാര്‍ കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെയാണ് കുട്ടി വീട്ടിന് സമീപത്തെ കുളത്തില്‍ വീണത്. കണ്ണൂരില്‍ നിന്ന് കല്ലാച്ചിയിലേക്ക് സ്ഥലം മാറി വന്നതാണ് ഫിസിക്‌സ് അധ്യാപിക ജിഷ മോള്‍ അഗസ്റ്റിന്‍.

 

Eng­lish Sum­ma­ry:  boy drown to death in Kozhikode

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.