11 July 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
March 29, 2025
March 27, 2025
March 14, 2025
February 28, 2025
February 14, 2025
February 12, 2025
February 3, 2025
January 19, 2025
January 19, 2025

കുമളിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു

Janayugom Webdesk
നെടുങ്കണ്ടം
January 10, 2023 8:39 pm

ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ച വാഹനം പെരുവന്താനത്തിന് സമീപം അപകടത്തില്‍പെട്ടു. കോട്ടയം കുമളി സംസ്ഥാനപാതയില്‍ മുറിഞ്ഞുപുഴയ്ക്ക് സമീപം കടുവാപാറയിലാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറിഞ്ഞത്. വൈകിട്ട് ആറരയോടെയാണ് 14 പേര്‍ അടങ്ങുന്ന തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ടത്. വന്‍ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ മറിയുകയും തുടര്‍ന്ന് താഴെ കുഴിയിലേയ്ക്ക് പതിക്കുകയുമായിരുന്നു. അപകടത്തില്‍പെട്ടവരെ പീരുമേട് സര്‍ക്കാര്‍ ആശുപത്രി, മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് മാറ്റി. പൊലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ എന്നിവരുടെ നേത്യത്വത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തി. പൊലീസ് എത്തി ഗതാഗത തടസ്സം പരിഹരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

Eng­lish Sum­ma­ry: A vehi­cle car­ry­ing Sabari­mala pil­grims over­turned in Kumali

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.