21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024

മുഖ്യമന്ത്രിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം

Janayugom Webdesk
തിരുവനന്തപുരം
February 1, 2022 9:49 pm

ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ വരവേൽപ്പ്. യുഎഇ കാബിനറ്റ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

മലയാളികളോട് യുഎഇ ഭരണകൂടം കാണിക്കുന്ന സ്‌നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. കേരളത്തിന്റെ ഉപഹാരം ശൈഖ് നഹ്യാന് സമ്മാനിച്ചു. എക്‌സ്‌പോ 2020 കേരള പവലിയൻ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയാകാനുള്ള ക്ഷണം ശൈഖ് നഹ്യാൻ സ്വീകരിച്ചു. 

വ്യവസായ മന്ത്രി പി രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യുസഫലി, കെ എസ് ഐ ഡി മാനേജിങ് ഡയറക്ടർ എം ജി രാജമാണിക്ക്യം, മുഖ്യമന്ത്രിയുടെ ഒ എസ് ഡി മിർ മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. 

ENGLISH SUMMARY:A warm wel­come to the Chief Min­is­ter in Abu Dhabi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.