13 May 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 10, 2025
March 13, 2025
February 28, 2025
January 19, 2025
December 31, 2024
December 30, 2024
December 12, 2024
November 12, 2024
September 22, 2024

കോട്ടയത്ത് യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

Janayugom Webdesk
July 19, 2022 9:32 pm

വീടിനു സമീപത്തെ പുരയിടത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സംസം മൻസിൽ നജീബിന്റെ മകൻ നജ്മൽ (22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ച് ഇയാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയയിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് നജ്മലിനെ രക്ഷപെടുത്തി ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. 

തിങ്കളാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച വൈകിട്ട് വരെ വെന്റിലേറ്ററിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അഞ്ചു വർഷത്തോളമായി മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്ന നജ്മലിന്, ബന്ധുക്കൾ ചികിത്സ നൽകി വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ നജ്മൽ തീ കൊളുത്തി ജീവനൊടുക്കിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. മാതാവ് കുഞ്ഞുമോൾ, പിതാവ് നെജിം.

Eng­lish Sum­ma­ry: A young man died after pour­ing petrol on the back­yard near his house and set­ting it on fire

You may like this video also

Kerala State - Students Savings Scheme

TOP NEWS

May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025
May 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.