March 26, 2023 Sunday

Related news

March 16, 2023
November 1, 2022
October 30, 2022
October 25, 2022
August 15, 2022
July 19, 2022
May 23, 2022
April 28, 2022
April 1, 2022
February 16, 2022

പീ ഡനം; ലിംഗായത്ത് സന്ന്യാസി ആത്മ ഹ ത്യ ചെയ്തു: രണ്ട് പേജുള്ള ആത്മ ഹ ത്യാ കുറിപ്പ് കണ്ടെത്തി

Janayugom Webdesk
ബെംഗളൂരു
October 25, 2022 11:43 am

കർണാടകയിലെ രാമനഗര ജില്ലയിലെ കഞ്ചുഗൽ ബന്ദേ മഠത്തിൽ ലിംഗായത്ത് വിഭാഗത്തിലെ സന്ന്യാസി ആത്മഹത്യ ചെയ്തനിലയില്‍. മഠത്തിലെ ദാര്‍ശനികനായ 45 കാരനായ ബസവലിംഗ സ്വാമിയാണ് ആത്മഹത്യ ചെയ്തത്. പീഡനമാണ് മരണത്തിന് കാരണമെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. തിങ്കളാഴ്ചയാണ് മുറിയുടെ ജനൽ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ ബസവലിംഗയുടെ മൃതദേഹം കണ്ടെത്തിയത്.

മഠത്തിലെ മുഖ്യ ദാര്‍ശനികനായ ബസവലിംഗയെ സ്ഥാനത്തുനിന്ന് നീക്കാന്‍ ആഗ്രഹിക്കുന്ന ചിലരാണ് തന്നെ ഇതിലേക്ക് നയിക്കുന്നതെന്ന് രണ്ട് പേജുകളുള്ള ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 25 വർഷത്തോളം ബസവലിംഗ സ്വാമിയായിരുന്നു ബസവലിംഗ. കുടൂർ പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശിഷ്യന്മാരാണ് രാവിലെ 6 മണിയോടെ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: seer found de ad in mutt

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.