26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 23, 2025
April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 17, 2025
April 13, 2025

യുപിയിൽ ഓടുന്ന ഓട്ടോയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി

Janayugom Webdesk
അലിഗഢ്
April 20, 2022 3:09 pm

ഉത്തർ പ്രദേശിലെ അലിഗഢിൽ ഓടുന്ന ഓട്ടോറിക്ഷയിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായി. ക്രൂരകൃത്യത്തിന് ശേഷം ഓട്ടോ ഡ്രൈവറും കൂട്ടാളികളും യുവതിയുടെ പക്കലുണ്ടായിരുന്ന 20000 രൂപ കൊള്ളയടിക്കുകയും ചെയ്തു.

ഏപ്രിൽ 14ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം. പീഡനത്തിന് ശേഷം യുവതിയെ പ്രതികൾ അക്ബരാബാദ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അക്ബരാബാദ് സ്വദേശിയായ യുവതി ഇപ്പോൾ ഭർത്താവിനും കുട്ടികൾക്കുമൊപ്പം ന്യൂഡൽഹിയിലാണ് താമസം.

ഡൽഹിയിൽ നിന്ന് ബസിൽ അലിഗഢിൽ വന്നിറങ്ങിയതായിരുന്നു യുവതി. ഗാന്ധിപാർക്ക് ബസ്സ്റ്റാൻഡിൽ നിന്നാണ് അവർ ഓട്ടോ വിളിച്ചത്. ഓട്ടോയിൽ വേറെ മൂന്ന് പേരും കൂടിയുണ്ടായിരുന്നു. വഴിയിൽ യാത്രക്കാരിൽ ഒരാൾ ഇറങ്ങിയതിന് പിന്നാലെയാണ് പ്രതികൾ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. എതിർക്കാൻ ശ്രമിച്ച അവരെ മർദിക്കുകയും ചെയ്തു. ഗാന്ധി പാർക്കിലെയും അക്ബരാബാദ് റോഡിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish summary;A young woman was gang-raped in an auto in UP

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.