2 May 2024, Thursday

Related news

March 1, 2022
February 27, 2022
February 25, 2022
February 24, 2022
February 23, 2022
February 23, 2022
February 23, 2022
February 23, 2022
February 23, 2022
February 23, 2022

ഓര്‍മ്മകളിലെ ലളിത

Janayugom Webdesk
February 23, 2022 9:24 am

മലയാള സിനിമയുടെ ശാലീനമുഖമായിരുന്ന കെ പി എ സി ലളിത നിര്യാതയായി. കൊച്ചുന്നാൾ മുതൽ നാടകത്തിലൂടെ കലാരംഗത്ത് കാലെടുത്തു വെച്ച ലളിത അഭിനയത്തിന്റെ എല്ലാ മേഖലയിലും തിളങ്ങി നിന്നു. വന്നവഴിമറക്കാത്ത അപൂർവത അവർ എന്നും അഭിമാനത്തോടെ സ്വന്തം പേരിനോട് ചേർത്തു വെച്ചു. അതാണ് കെ പി എ സി ലളിത ആയി ജനങ്ങളിലെത്തിയത്. നാടകലോകത്തു നിന്ന് തുടക്കും കുറിച്ച് സിനിമ രംഗത്ത് സ്ഥിരം സാന്നിദ്ധ്യമായി മാറുകയും ചെയ്തു.

കെപിഎസിയിലൂടെ കലാരംഗത്ത് വന്നതും തുടർന്ന് കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ ഭാഗമായതും വലിയ അഭിമാനമായി അവർ എന്നും ഉറപ്പിച്ചു പറയുമായിരുന്നു.
തോപ്പിൽ ഭാസി അവാർഡ് സ്വീകരിച്ചു കൊണ്ട് അവർ നടത്തിയ പ്രസംഗം മലയാള നാടത്തിന്റെ ദിശാമാററത്തിന് തുടക്കം കുറിച്ച തോപ്പിൽ ഭാസിയുടെ കളരിയിലാണ് അഭിനയ കല അഭ്യസിച്ചത് എന്ന് ഓർമ്മിച്ചു കൊണ്ടായിരുന്നു.

നിരവധി സിനിമകളിൽ വ്യത്യസ്ത ഭാഗങ്ങളിൽ അഭിനയിച്ച ലളിത നായികയായും കുടുബിനിയായും അമ്മയായും അമ്മൂമ്മയായും അഭിനയിച്ചിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കുന്ന അഭിനേത്രിയാണവർ അഭിനയത്തിനു നിരവധി ബഹുമതികളും കേന്ദ്ര സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിലൂടെ കേരളത്തിലെ കലാപ്രേമികളുടെ ഹൃദയം കവർന്ന ലളിതയുടെ നിര്യാണം സിനിമ രംഗത്ത് വലിയ നഷ്ടമാണ്. അവരുടെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

Eng­lish Summary:about acter­ess kpsc lalitha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.