3 May 2024, Friday

Related news

March 1, 2022
February 27, 2022
February 25, 2022
February 24, 2022
February 23, 2022
February 23, 2022
February 23, 2022
February 23, 2022
February 23, 2022
February 23, 2022

കെപിഎസി ലളിതയെ അനുസ്മരിച്ച് യുവകലാസാഹിതി, വനിതാകലാസാഹിതി ഷാർജ ഘടകങ്ങള്‍

Janayugom Webdesk
ഷാർജ
February 25, 2022 6:51 pm

അന്തരിച്ച പ്രശസ്ത അഭിനേത്രി കെപിഎസി ലളിതയെ അനുസ്മരിച്ച് യുവകലാസാഹിതി യുഎഇ ഷാർജ ഘടകവും വനിതാകലാസാഹിതി ഷാർജ ഘടകവും. കെപിസി ലളിതയെക്കുറിച്ചുള്ള ചെറു വീഡിയോ പ്രദർശനത്തോടു കൂടി ആരംഭിച്ച അനുസ്മരണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡന്റ് അഡ്വ. വൈ എ റഹിം, സെക്രട്ടറി ടി വി നസീർ , ട്രഷറർ ശ്രീനാഥ് കാടഞ്ചേരി , യുവകലാസാഹിതി യുഎഇ സെന്റ്രൽ കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, വനിതാ കലാസാഹിതി യുഎഇ സെക്രട്ടറി സർഗാ റോയി, മാധ്യമ പ്രവർത്തകൻ ഇ ടി പ്രകാശ്, വിവിധ സംഘടനാ നേതാക്കളായ പ്രകാശ് പുരയത്ത്, എസ്എം ജാബിർ, കെ ബാലകൃഷ്ണൻ, മാത്യു ജോൺ, ദീപ്തി ബിനു, പ്രഭാകരൻ പയ്യന്നൂർ, പുന്നയ്ക്കൻ മുഹമ്മദലി, ഹരി ലാൽ, താഹിറലി പുറപ്പാട്, സുബാഷ് ദാസ്, അജയ് കുമാർ ട പിള്ള, സിബി ബൈജു തുടങ്ങിയവർ സംസാരിച്ചു.

യുവകലാസാഹിതി ഷാർജ പ്രസിഡന്റ് ജിബി ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തുകയും, വനിതാകലാസാഹിതി ഷാർജ യൂണിറ്റ് സെക്രട്ടറി സ്മിത ജഗദീഷ് ആമുഖം അവതരിപ്പിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Yuva Kalasahithi and Vanithakalasahithi Shar­jah ele­ments com­mem­o­rat­ing KPAC Lalitha

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.