ചൈനയില്‍ വാഹനാപകടത്തില്‍ 36 മരണം; 35 പേര്‍ക്ക് പരിക്ക്

Web Desk
Posted on September 29, 2019, 10:09 am

ബീജിങ്: ചൈനയിലെ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്.
ജിയാംഗ്‌സു പ്രവിശ്യയയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് ട്രക്കിലേക്ക് ചെന്നിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 69 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ഗതാഗത നിയമങ്ങള്‍ പാലിക്കാതെയുണ്ടാകുന്ന റോഡപകടങ്ങള്‍ ചൈനയില്‍ പതിവാണ്.
റോഡപകടത്തില്‍ 2015ല്‍ മാത്രമായി ഏകദേശം 58000ത്തോളംപേര്‍ മരണമടഞ്ഞിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കാതെയുണ്ടായ അപകടങ്ങളാണ് ഇവയില്‍ 90 ശതമാനവുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.