8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
August 26, 2024
August 19, 2024
August 18, 2024
August 17, 2024
August 15, 2024

തിരുവല്ലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേല്പിച്ച് കഞ്ചാവ് കേസ് പ്രതി

Janayugom Webdesk
തിരുവല്ല
November 16, 2023 5:57 pm

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം. തിരുവല്ല പെരുന്തുരുത്തിയില്‍ റെയ്ഡിന് എത്തിയ എക്‌സൈസ് സംഘത്തിനെതിരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. എക്‌സൈസ് സിഐ ബിജു വര്‍ഗീസിനാണ് കൈയ്ക്ക് വെട്ടേറ്റത്. അദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

അക്രമി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അന്വേഷണ സംഘത്തിന് നേരെ ഷിബു വടിവാള്‍ കൊണ്ട് ആക്രമണം നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ബിജു വര്‍ഗീസും സംഘവും കഞ്ചാവ് കേസില്‍ പ്രതികളെ പിടികൂടിയിരുന്നു. പ്രതികളില്‍ നിന്ന് ലഭിച്ച വിവരംഅനുസരിച്ച് കഞ്ചാവിന്റെ ഉറവിടം തേടി പോയതായിരുന്നു ബിജു വര്‍ഗീസ്. തുടര്‍ന്ന് പ്രതി ഷിബുവിന്റെ വീട്ടിലെത്തിയ സംഘത്തിനെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Accused in Gan­ja case attacked excise officer
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.