13 February 2025, Thursday
KSFE Galaxy Chits Banner 2

ഭർത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കാനും, കാല് തൊട്ട് തൊഴാനും എനിക്ക് ഇഷ്ടമാണ്; സ്വാസിക

Janayugom Webdesk
November 27, 2022 4:18 pm

പ്രേഷകരുടെ ഇഷ്ട നടിയാണ് സ്വാസിക. സിനിമയിലൂടെയും സീരിയലിലൂടെയും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സ്വാസിക നടത്തിയ തുറന്നുപറച്ചിലാണ്  ശ്രദ്ധ നേടുന്നത്. വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കാൻ ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും, ഭര്‍ത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കാൻ ഇഷ്ടാമാണെന്നും, രാവിലെ എഴുനേറ്റ് കാലൊക്കെ തൊട്ട് തൊഴാൻ ഇഷ്ടമാണെന്നും സ്വാസിക പറയുന്നു. 24 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വാസികയുടെ വാക്കുകള്‍:

‘വിവാഹം വളരെ പവിത്രമായി കാണുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഭർത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും പ്രശ്‌നമില്ല, ഫ്രീഡം കുറച്ച് റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്‌നമല്ല. അതെന്റെ ഇഷ്ടമാണ്. എല്ലാ സ്ത്രീകളും അങ്ങനെയാകണമെന്ന് പറഞ്ഞിട്ടില്ല. ഞാൻ തന്നെ ഭക്ഷണം പാകം ചെയ്ത് നൽകുന്നത് എനിക്കിഷ്ടമാണ്. ഭർത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നത് എനിക്കിഷ്ടമാണ്. രാവിലെ എഴുനേറ്റ് കാലൊക്കെ തൊട്ട് തൊഴാൻ എനിക്ക് ഇഷ്ടമാണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നൊന്നും ഞാൻ പറയുന്നില്ല. ഇതാണ് എന്റെ വിവാഹ സങ്കൽപം’- സ്വാസിക പറയുന്നു.

Eng­lish Sum­ma­ry: Actress Swasi­ka opens up about her mar­riage life
You may also like this video

YouTube video player

Kerala State AIDS Control Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.