14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 13, 2025
March 13, 2025
March 12, 2025
March 12, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

തിരുവനന്തപുരം മണ്ണന്തലയില്‍ യുവാവിന് വെട്ടേറ്റു

Janayugom Webdesk
തിരുവനന്തപുരം
December 24, 2021 8:17 pm

തിരുവനന്തപുരം മണ്ണന്തലയില്‍ യുവാവിന് വെട്ടേറ്റു. മരുതൂര്‍ സ്വദേശി അമല്‍ദേവിനാണ് വെട്ടേറ്റത്. സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം പോത്തന്‍കോടും ഗുണ്ടാ ആക്രമണം നടന്നന്നിരുന്നു. വെഞ്ഞാറമൂട് സ്വദേശി ഷായ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച കേസിലുള്‍പ്പെട്ട പ്രതിയും ഗുണ്ടാസംഘത്തിലുണ്ട്. 

പാര്‍ക്ക് ചെയ്തിരുന്ന ഗുണ്ടകളുടെ കാര്‍ മുന്നോട്ടെടുക്കുമ്പോള്‍, എതിരെ വന്ന കാര്‍ നിര്‍ത്തിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് അച്ഛനും മകള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. അക്രമികള്‍ മകളെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും പരാതിയുണ്ട്.
നിരവധി കേസുകളിലെ പ്രതിയും, മാസങ്ങള്‍ക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുകളുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറുപവന്റെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ENGLISH SUMMARY:again attack in thiruvananthapuram
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.