28 April 2024, Sunday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024

എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി; മെയ് 19വരെ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 20, 2023 6:39 pm

ട്രാഫിക്ക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടാന്‍ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഒരു മാസക്കാലത്തേക്ക് എഐ ക്യാമറ വഴി പിടികൂടുന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മെയ് 19വരെ പിഴ ഈടാക്കില്ല.
ജനങ്ങള്‍ക്ക് നിയമലംഘനങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം നടത്തുകയും മെയ് 20 മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഇടാക്കുമെന്നും മന്ത്രി അറിയിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്ക് ആശങ്കയും നിയമം പാലിക്കുന്നവര്‍ക്ക് ആശ്വാസവുമാണ് എഐ ക്യാമറകള്‍ എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry; AI cam­eras start­ed work­ing; Trans­port Min­is­ter says fine will not be charged till May 19

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.