16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 1, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024
December 5, 2024
December 5, 2024
October 2, 2024
October 1, 2024

തെരുവ് നായ ശല്യം നേരിടാൻ എഐവൈഎഫിന്റെ വളണ്ടിയർമാര്‍

Janayugom Webdesk
കൊച്ചി
September 13, 2022 9:14 pm

വർധിച്ചുവരുന്ന തെരുവ് നായ ശല്യം നേരിടാൻ എഐവൈഎഫ് നേതൃത്വത്തില്‍ പരിശീലനം നേടിയ ഭഗത് സിംഗ് യൂത്ത് ഫോഴ്സ് രംഗത്തിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രീയമായ വന്ധ്യംകരണ പ്രവർത്തനത്തിലൂടെ മാത്രമേ തെരുവ് നായശല്യം നിയന്ത്രിക്കാൻ കഴിയുകയുള്ളൂവെന്ന് നേതാക്കൾ പറഞ്ഞു. വന്ധ്യംകരണത്തിലെ അപാകതകൾ സംബന്ധിച്ച പരാതികൾ ഉയർന്നുവരുന്ന സാഹചര്യം പരിശോധിക്കപ്പടണം. ഒപ്പം വാക്സിൻ എടുത്തവർക്കും വൈറസ് ബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും മികച്ച വാക്സിൻ ഉറപ്പ് വരുത്തുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുവജന നേതാക്കൾ ആവശ്യപ്പെട്ടു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവിയുടെ മഹത്വം പാലിക്കണമെന്നും ബി ജെ പി യുടെ കൈയ്യിലെ പാവയായി അദ്ദേഹം മാറിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. ഈ നിലപാടുകളുമായിട്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെങ്കിൽ ഗവർണർ പദവി രാജിവെച്ച് ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ബിജെപി വിരുദ്ധ പോരാട്ടങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉപകരിക്കുകയുള്ളുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ബിജെപിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ കടന്നു ചെല്ലാതെ ബിജെപി വിരുദ്ധ പോരാട്ടം എന്ന പേരിൽ രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്നും നേതാക്കൾ ചോദിച്ചു. വാർത്താസമ്മേളനത്തിൽ എറണാകുളം ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: AIYF vol­un­teers to tack­le stray dog nuisance
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.