27 April 2024, Saturday

പന്തീരാങ്കാവ് യുഎപിഎ കേസ്; അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

Janayugom Webdesk
കോഴിക്കോട്
February 8, 2023 6:51 pm

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം കൊച്ചി എൻഐഎകോടതി തള്ളി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിയമവിദ്യാർത്ഥി കൂടിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഐഎ രംഗത്തെത്തിയത്.

പന്തീരാങ്കാവ് കേസിൽ പ്രതിചേർക്കപ്പെട്ട അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് എൻഐഎ കോടതി വ്യക്തമാക്കി. അലൻ ഷുഹൈബ് ഫേസ്ബുക്കിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ തീവ്രവാദ ബന്ധമുള്ളവരുടേതാണെന്നും ജാമ്യം റദ്ദാക്കണമെന്നായിരുന്നു എൻഐഎയുടെ ആവശ്യം.

അലൻ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ അനുചിതമാണെന്നും അലൻ നേരിട്ട് എഴുതുന്നവയല്ലെന്നും കോടതി വ്യക്തമാക്കി. പാലയാട് ക്യാമ്പസിൽ അടുത്തിടെ അലൻ ഷുഹൈബും എസ്എഫ്ഐ പ്രവര്‍ത്തകരുമായി നടന്ന സംഘർഷവും ജാമ്യം റദ്ദാക്കുന്നതിനുള്ള കാരണമായി എൻഐഎ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Sum­ma­ry: alan shuhaib bail request rejected
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.