September 25, 2023 Monday

ഫിഫയിൽ അർജന്റീനിയൻ തിളക്കം; മികച്ചതാരമായി വീണ്ടും മെസ്സി

വനിതാതാരം അലെക്സിയ പുടെല്ലാസ് ‚ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് , കോച്ച് ലയണൽ സ്കെലോണി
Janayugom Webdesk
പാരീസ്
February 28, 2023 3:27 pm

ഫിഫ 2022 ലെ മികച്ച താരമായി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പയെയും കരീം ബെൻസിമയെയും പിന്തള്ളിയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കിയത് . ഇത് രണ്ടാം തവണയാണ് ഫിഫ മെസ്സിയെ മികച്ചതാരമായി തിരഞ്ഞെടുക്കുന്നത്. 2019 ലും മെസ്സി മികച്ചതാരമായി. രാജ്യത്തിനും ക്ലബ്ബിനുമായി 49 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് 2021 — 2022 വർഷത്തിൽ മെസ്സി അടിച്ചെടുത്തത് .
മികച്ച വനിതാതാരമായി ബാഴ്‌സലോണയുടെ അലെക്സിയ പുടെല്ലാസിനെ തിരഞ്ഞെടുത്തു.
മികച്ച ഗോൾകീപ്പറായി അർജന്റീനയുടെ തന്നെ എമിലിയാണോ മാർട്ടിനസിനെയും മികച്ച കോച്ചായി അർജന്റീനയെ ലോക ഫുട്ബോൾ കിരീടം ഉയർത്താൻ സജ്ജരാക്കിയ ലയണൽ സ്കെലോണിയെയും തിരഞ്ഞെടുത്തു.

ENGLISH SUMMARY :Lionel Mes­si: Argenti­na for­ward wins Best Fifa men’s play­er of the year award
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.