22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 19, 2024
December 19, 2024
December 19, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

അമിത്ഷായുടെ ബീഹാര്‍ സന്ദര്‍ശനം വര്‍ഗീയസംഘര്‍ഷം ആളികത്തിക്കാന്‍: തേജസ്വി യാദവ്

Janayugom Webdesk
ന്യൂഡല്‍ഹി
September 21, 2022 3:52 pm

കേന്ദ്രആഭ്യന്തരമന്ത്രിയും ‚ബിജെപി നേതാവുമായ അമിത്ഷായുടെ ബീഹാര്‍ സന്ദര്‍ശനം വര്‍ഗ്ഗീയ സംഘര്‍ഷം ആളികത്തിക്കാനായിരിക്കുമെന്നും, ഇതു രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വിയാദവ് അഭിപ്രായപ്പെട്ടു.

ഈ മാസം 23, 24തീയതികളിലാണ് അമിത്ഷാ ബീഹാര്‍ സന്ദര്‍ശിക്കുന്നത്. സീമാഞ്ചല്‍ പ്രദേശത്തും അദ്ദേഹം എത്തുമെന്നു പ്രതീക്ഷിക്കുന്നു. 23ന് പൂര്‍ണിയ ജില്ലയിലെ റാലിയിലും അടുത്ത ദിവസം കിഷന്‍ഗഞ്ചില്‍ സംഘടനാ യോഗങ്ങളിലും ഷാ പങ്കെുടുക്കും.

ബീഹാറില്‍ നിലനില്‍ക്കുന്ന സമാധാന, സമുദായ സൗഹാര്‍ദ്ദം ഇല്ലാതാക്കാന്‍ അമിത്ഷാശ്രമിക്കുമെന്നും ബീഹാറിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, അദ്ദേഹത്തിന് ഒരു മുന്നേറ്റവും നടത്താന്‍ കഴിയില്ലെന്നും , ബിജെപി പദ്ധതികളെ ബീഹാറിലെ ജനങ്ങള്‍ തള്ളികളയുമെന്നും ജെഡിയു ദേശീയ പ്രസിഡന്‍റ് രാജീവ് രഞ്ജന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Amit Shah’s vis­it to Bihar to ignite com­mu­nal strife: Tejash­wi Yadav

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.