26 April 2024, Friday

ചെവി അനക്കത്തിലൂടെ റെക്കോർഡിലേക്ക് അനൂപ്

Janayugom Webdesk
പത്തനംതിട്ട
October 27, 2021 1:29 pm

ചെവി മിനിറ്റിൽ നൂറു തവണ ചലിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് വടശ്ശേരിക്കര കുമ്പളത്താംമണ്ണില്‍ ഇന്ദിരാ ഭവനില്‍ അനൂപ് എസ് നാട്ടിലെ താരമായി മാറിയത്. അഞ്ചാം ക്ലാസില്‍ പഠിക്കുബോഴാണ് രസത്തിനായി അനൂപ് സുഹൃത്തുകള്‍ക്കിടയില്‍ ചെവി ചലിപ്പിച്ച് തുടങ്ങിയത്. തന്റെ കഴിവ് സ്വയം മനസ്സിലാക്കി അറുമാസം മുമ്പാണ് ചെവി ചലിപ്പിക്കുന്ന വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനായി അയച്ചുകൊടുത്തത്. ആറാമാസത്തിനു ശേഷം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അനൂപിനെ തേടിയെത്തിയത്. കൂടാതെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗ്രാൻഡ് മാസ്റ്റർ പദവിയും ഇദ്ദേഹത്തെ തേടിയെത്തി. അടുത്ത് ജീനിയസ് വേൾഡ് റെക്കോർഡ് ആണ് അനൂപിന്റെ ലക്ഷ്യം. ബിടെക് ബിരുദധാരിയായ അനൂപ് വടശ്ശേരിക്കരയിലെ അക്ഷയ സെന്ററില്‍ ജോലിനോക്കിവരുകയാണ് .

 

Eng­lish Sum­ma­ry: Anoop enters the record by mov­ing his ear

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.