30 April 2024, Tuesday

Related news

April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024

വ്യാജഐഡി കാര്‍ഡ് നിര്‍മ്മാണം;ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍

അറസ്റ്റിലായവവരുടെ എണ്ണം നാല്; രാഹൂല്‍ മാങ്കൂട്ടത്തിലൂമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെന്ന്
Janayugom Webdesk
തിരുവനന്തപുരം
November 22, 2023 11:57 am

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി കസ്ററഡിയില്‍. കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെ.ഇതോടെ കസ്റ്റഡിയിലുളള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എണ്ണം നാലായി.യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മൂന്നു നേതാക്കളെ പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തിരുന്നു. കെഎസ് യു,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഏഴംകുളം ആറുകാലിക്കല്‍ പടിഞ്ഞാറ് അഭയം വീട്ടില്‍ അഭിവിക്രമന്‍, ഏഴകുളം തൊടുവക്കാട് പുളിക്കുന്ന് കുഴിയില്‍ ബിനില്‍ബിനു, ഫെനി നൈനാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇവര്‍. ഫെനി മാങ്കൂട്ടത്തിന്‍റെ സോഷ്യല്‍ മീഡിയ ടീമംഗമാണ്. ബിനിൽ കെഎസ്‌യു മണ്ഡലം പ്രസിഡന്റും അഭി വിക്രമൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനും കേരള ബാങ്ക് പത്തനംതിട്ട ശാഖാ ജീവനക്കാരനുമാണ്. മൂവരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. ഇവയിൽനിന്ന്‌ നശിപ്പിച്ച തെളിവുകൾ സൈബർ പൊലീസ്‌ വീണ്ടെടുത്തതോടെയാണ്‌ അറസ്‌റ്റ്‌. തെരഞ്ഞെടുപ്പു കമീഷൻ നൽകുന്ന മാതൃകയിലുള്ള വോട്ടർ ഐഡി കാർഡുകൾ, ഇതു തയ്യാറാക്കാനായി സൂക്ഷിച്ച നിരവധി പേരുടെ ചിത്രങ്ങൾ, വ്യക്തിവിവരങ്ങൾ എന്നിവ തെളിവുകളായി വീണ്ടെടുത്തിട്ടുണ്ടെന്നാണ്‌ വിവരം. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയന്ത്രണത്തിൽ അടൂർ കേന്ദ്രീകരിച്ചാണ്‌ വ്യാജ കാർഡ് നിർമാണ യൂണിറ്റ് പ്രവർത്തിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ റെയ്ഡ് നടത്തിയത്‌.

രാഹുലിന്റെ പറക്കോട്ടെയും കടമ്പനാട്ടെയും ബ്യൂട്ടി പാർലറുകൾ ഇതിന്‌ മറയാക്കിയെന്ന വിവരവും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. രാഹുലിനൊപ്പം നിൽക്കുന്ന ചില യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ്‌ നിരീക്ഷണത്തിലാണ്.യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടപടി പുരോഗമിക്കുന്ന അവസരങ്ങളിലെല്ലാം രാഹുൽ അടൂരിൽ തമ്പടിച്ചത്‌ വ്യാജ കാർഡ് നിർമാണത്തിനായിരുന്നെന്നും ഒപ്പംനിൽക്കുന്ന നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും ഐ ഗ്രൂപ്പ് കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു. ഇത്‌ ശരിവയ്‌ക്കുന്നതാണ്‌ പൊലീസ്‌ അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ. ഏത്‌ അന്വേഷണവുമായി സഹകരിക്കുമെന്ന്‌ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

Eng­lish Summary:
Anoth­er Youth Con­gress work­er arrest­ed for mak­ing fake ID card

You may also liket this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.