27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 25, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025

സി പി ഐ സമര പ്രചാരണ വാഹനജാഥയുടെ പോസ്റ്റര്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു

Janayugom Webdesk
കോന്നി
January 13, 2022 9:27 pm

15,16 തീയതികളില്‍ കേന്ദ്ര അവഗണനയ്ക്കെതിരായി സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമര പ്രചരണ വാഹനജാഥയുടെയും 17ന് നടക്കുന്ന കോന്നി ബി എസ് എന്‍ എല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയുടേയും പ്രചരണാര്‍ഥം പതിപിച്ച പോസ്റ്ററുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കോന്നി മങ്ങാരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പതിച്ച പോസ്റ്ററുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. കോന്നി ലോക്കല്‍ കമ്മറ്റിയുടെ വിവിധ മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.

പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചില ശക്തികളുടെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പുറകിലുള്ളത്.

മങ്ങാരം ബ്രാഞ്ചില്‍ സി പി ഐ യുടെ പ്രവര്‍ത്തനം ശക്തിപെട്ടതില്‍ വിറളിപൂണ്ടവരാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും സി പി ഐ മങ്ങാരം ബ്രാഞ്ച് കമ്മറ്റി അറിയിച്ചു.

Eng­lish Sum­ma­ry:  Anti-socials destroy the poster of the CPI cam­paign vehi­cle rally

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.