26 April 2024, Friday

ആര്യാടൻ മുഹമ്മദ് ഭയപ്പെടാതെ നിലപാട് വ്യക്തമാക്കിയ നേതാവ്: എം വി ശ്രേയാംസ് കുമാർ

Janayugom Webdesk
കോഴിക്കോട്
September 25, 2022 7:56 pm

മതേതരമൂല്യങ്ങൾക്കുവേണ്ടി എന്നും ജാഗ്രതയോടെ നിലപാടെടുക്കുകയും വരുംവരായ്കകളെ കുറിച്ച് ഭയപ്പെടാതെ തന്റെ കാഴ്ചപാടുകൾ മറയില്ലാതെ തുറന്നുപറയുകയും ചെയ്ത ധീരനായ നേതാവാണ് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദെന്ന് എൽജെഡി സംസ്ഥാനപ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ അഭിപ്രായപ്പെട്ടു. പറഞ്ഞ അഭിപ്രായത്തിലും നിലപാടിലും എന്നും അടിയുറച്ചുനിൽക്കാനുള്ള സത്യസന്ധത അദ്ദേഹം കാണിച്ചിട്ടുണ്ട്.
പത്താംക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളുവെങ്കിലും സ്വന്തം പ്രയത്നം കൊണ്ടും വായനയിലൂടെയും അദ്ദേഹത്തിന് മികച്ച ഭരണാധികാരി, തൊഴിലാളിനേതാവ്, നിയമസഭാ സാമാജികൻ, വാഗ്മി തുടങ്ങിയ നിലകളിൽ ആദരണീയമായ സ്ഥാനം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. നിയമസഭാസാമാജികൻ, ഭരണാധികാരി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

Eng­lish Sum­ma­ry: Aryadan Muham­mad expressed his stand fear­less­ly: MV Shreyams Kumar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.