പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയത് തന്റെ സംഘടനയാണെന്ന് സമ്മതിച്ച് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയ്.
കൊലപാതകത്തിന് പദ്ധതിയിട്ടതും കൃത്യം നടത്തിയതും തന്റെ സംഘമാണ് താനല്ലെന്നുമാണ് ബിഷ്ണോയ് ചോദ്യം ചെയ്യലില്‍ ഡല്‍ഹി പൊലീസിനോട് പറഞ്ഞത്. കൊലപാതകം പകപോക്കലായിരുന്നുവെന്നും ബിഷ്ണോയ് പറഞ്ഞു. തിഹാര്‍ ജയിലിലായിരുന്ന ബിഷ്ണോയിയെ ചോദ്യം ചെയ്യലിനായി പൊലീസ് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
നേരത്തെ ലോറൻസ് ബിഷ്ണോയിയുമായി അടുത്തബന്ധമുള്ള കാനഡ ആസ്ഥാനമായുള്ള ഗുണ്ടാത്തലവന്‍ ഗോൾഡി ബ്രാർ മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഞായറാഴ്ചയാണ് പഞ്ചാബിലെ ജവഹര്‍കെയില്‍ വച്ച് മൂസെവാല കൊല്ലപ്പെട്ടത്. മൂസെവാലയെ പിന്തുടര്‍ന്നെത്തിയ സംഘം അദ്ദേഹത്തിന്റെ കാറിനു നേരെ നിറയൊഴിക്കുകയായിരുന്നു. മൂസെവാലയുടെ മൃതദേഹത്തില്‍ 19 വെടിയുണ്ടകള്‍ ഏറ്റതായി ഇന്നലെ പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയേറ്റ് 15 മിനിറ്റുകള്‍ക്കം അദ്ദേഹം മരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
പഞ്ചാബിലെ എഎപി സര്‍ക്കാര്‍ മൂസെവാലയുടെ സുരക്ഷ പിന്‍വലിച്ച് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ 423 വിവിഐപികളുടെ സുരക്ഷ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു.
English summary;Assassination of Sidhu Musewala; Lawrence Bishnoi said his team did that murder
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.