23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 22, 2025
April 22, 2025
April 21, 2025
April 21, 2025
April 18, 2025
April 16, 2025
April 13, 2025
April 13, 2025
April 10, 2025

അഫ്​ഗാൻ പള്ളിയിൽ ചാവേർ ആക്രമണം, 50 പേർ കൊല്ലപ്പെട്ടു

Janayugom Webdesk
കാബൂള്‍
April 30, 2022 10:06 am

അഫ്​ഗാനിസ്ഥാനിൽ പ്രാർത്ഥനക്കിടെ പള്ളിയിൽ വൻസ്ഫോടനം. സ്ഫോടനത്തിൽ പ്രാർത്ഥനക്കെത്തിയ 50ലേറെപ്പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിലാണ് ഉച്ചകഴിഞ്ഞ് സ്ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള ഹബീബ് പറഞ്ഞു.

സുന്നി പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സിക്ർ എന്നറിയപ്പെടുന്ന ആചാരത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം. പള്ളിയിൽ പ്രാർത്ഥനക്കെന്നെ വ്യാജേന എത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഇമാം സയ്യിദ് ഫാസിൽ ആഘ പറഞ്ഞു.

ആശുപത്രികളിൽ ഇതുവരെ 66 മൃതദേഹങ്ങളുണ്ടെന്ന് ആരോ​ഗ്യകേന്ദ്രങ്ങൾ അറിയിച്ചു. 78 പേർക്ക് പരിക്കേറ്റു. എന്നാൽ ഔദ്യോ​ഗികമായി 10 മരണങ്ങൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ.

Eng­lish summary;attack in afgan­istan mosque

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.