ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബോഡി സ്പ്രേയുടെ പരസ്യം സംപ്രേഷണം ചെയ്യുന്നത് നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് നടപടി. റേപ് കൾച്ചറിനെ പ്രോത്സാഹിപ്പിക്കുന്ന പെർഫ്യൂം ബ്രാൻഡിന്റെ പരസ്യത്തിനെതിരെ ഡൽഹി വനിതാ കമ്മിഷൻ മേധാവി സ്വാതി മലിവാൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചിരുന്നു.
പരസ്യ നിർമ്മാതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും മാധ്യമങ്ങളിൽ നിന്നും പരസ്യം നീക്കം ചെയ്യാനും ആവശ്യപ്പെട്ട് ഡൽഹി സർക്കാരിനും വനിതാ കമ്മിഷൻ കത്തയച്ചു. യുട്യൂബിനോടും ട്വിറ്ററിനോടും പരസ്യം താല്കാലികമായി നിർത്തിവയ്ക്കാനും കേന്ദ്രം നിർദേശിച്ചു. ഒരു സൂപ്പർമാർക്കറ്റിൽ ഷോപ്പിങ് നടത്തിക്കൊണ്ടിരിക്കുന്ന പെൺകുട്ടിയെ നോക്കി ചെറുപ്പക്കാർ അശ്ലീല പരാമർശം നടത്തുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ‘നമ്മൾ നാലു പേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ’ തുടങ്ങിയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. വലിയ വിമർശനമാണ് പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
English Summary:Ban on advertising that promotes rape
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.