5 May 2024, Sunday

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വിലക്ക്: മാർച്ചും ധർണ്ണയും നടത്തി

Janayugom Webdesk
കൊട്ടാരക്കര
April 18, 2022 9:32 pm

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അപ്രഖ്യാപിത മാധ്യമ വിലക്കിലും ചില ഡോക്ടർമാരുടെ മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ച് കൊട്ടാരക്കരയിലെ മാധ്യമ പ്രവർത്തകർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ആഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. കേരള ജേർണലിസ്റ്റ് യൂണിയന്റെയും കൊട്ടാരക്കര പ്രസ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ സമരം. കൊട്ടാരക്കര പ്രസ് ക്ലബ് ​ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ആശുപത്രി സൂപ്രണ്ട് ആഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് വർ​ഗീസ് എം കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജി രം​ഗനാഥൻ അധ്യക്ഷനായി. കോട്ടാത്തല ശ്രീകുമാർ സ്വാ​ഗതം പറഞ്ഞു. പി അഭിലാഷ്, പി എ പത്മകുമാർ, വിനീഷ് എസ്, കെ ശിവപ്രസാദ്, പള്ളിക്കൽ സുനിൽ, കെ വിനോദ് കുമാർ, രജിത് രാജൻ, എസ് ആർ മനോജ് കുമാർ, കെ പ്രശാന്ത് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.