14 May 2024, Tuesday

കിട്ടാക്കനിയാകുമോ? പഞ്ചസാര കയറ്റുമതിക്ക് നിരോധനം

Janayugom Webdesk
ഇസ്‍ലാമബാദ്
May 10, 2022 10:02 pm

പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനമേര്‍പ്പെടുത്തി പാകിസ്ഥാന്‍. പ്രാദേശിക ക്ഷാമം ഒഴിവാക്കാനാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് കയറ്റുമതി നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. ഉത്തരവ് കർശനമായി ഉദ്യോഗസ്ഥർ നടപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പൂഴ്‍ത്തിവയ്പ്പുകാർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. റംസാൻ പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കൾക്ക് വില കുറയ്ക്കണമെന്ന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ യൂട്ടിലിറ്റി സ്റ്റോറുകളിൽ ക്ഷാമം വർധിച്ചെന്ന് പരാതിയുണ്ടായിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്.

ബലൂചിസ്ഥാൻ, ഖൈബർ, സിന്ധ് തുടങ്ങിയ പാക് പ്രവശ്യകളിൽ വലിയ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്നാണ് റിപ്പോർട്ട്.

Eng­lish Sum­ma­ry: Ban on sug­ar exports in Pakistan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.