14 February 2025, Friday
KSFE Galaxy Chits Banner 2

ബാഴ്സ തിരിച്ചുവരവിന്റെ പാതയിൽ

Janayugom Webdesk
March 22, 2022 12:10 pm

സാവിയുടെ ശിക്ഷണത്തിൽ ബാഴ്സയുടെ തിരിച്ചു വരവിന്റെ സൂചന നൽകിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സ്പാനീഷ് ലാലിഗയിൽ അവർ വിജയം ആഘോഷിച്ചത്. നിതാന്ത വൈരികളായ റയൽ മാഡ്രിഡിനെ രണ്ടു ജോഡി ഗോളുകൾക്കാണ് ബാഴ്സ തകർത്തു വിട്ടത്. പഴയതലത്തിലേക്ക് ഞങ്ങൾ തിരിച്ചെത്തുന്നു എന്ന് കളിയിലൂടെ അറിയിക്കുകയാണ് ബാഴ്സ. 22 മിനിറ്റു കൊണ്ടാണ് കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച് നാലു ഗോളുകൾ റയലിന്റെ വലയിലാക്കി റാലിയുടെ സൈന്യം തിരിച്ചു വരവിന്റെ കാഹളം മുഴക്കിയത്. 21 -ാം മിനിറ്റിൽ ആണ് ആദ്യഗോൾ ഒബമയാങ് എതിർ വലയിൽ എത്തിച്ചത്. റൊണാഡോ അറുജോ, പെറൽ ടോറസ്, ഒബമയാങ് എന്നിവർ ഗോൾവലയം കുലുക്കിക്കൊണ്ട് ബാഴ്സക്ക് വിജയം നൽകി ഉറച്ചു നിന്നു. റയൽ മാഡ്രിഡിന്റെ പ്രകടനം താളം പിഴച്ചതായി. മെസിയുടെ കരുത്തിൽ ഒരു ദശകത്തിലേറെയായി രാജകിരീടധാരിയെപ്പോലെ വിലസിയതാണ്. മെസിയുടെ വിടവാങ്ങലിന്റെ ആഘാതത്തിൽ തകർച്ചയുടെ വഴിയിലായ ബാഴ്സ പഴയതലത്തിലേക്ക് തിരിച്ചു വരുന്നുമെന്നതിന്റെ കേളികൊട്ടാണ് ലാലിഗയിൽ കണ്ടത്. ചിരവൈരികളായ റയലിനെ നിലം പരിശാക്കിക്കൊണ്ടാണ് തിരിച്ചു വരവ് ആരാധകരെ അറിയിച്ചത്.

Eng­lish sum­ma­ry; Barcelona on return

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.