26 April 2024, Friday

ബലാത്സംഗ കേസില്‍ പ്രതിക്ക് സ്ത്രീകളുടെ വസ്ത്രം അലക്കാൻ വിധിച്ച ജഡ്ജിക്ക് കോടതിയില്‍ വിലക്ക്

Janayugom Webdesk
പട്ന
September 25, 2021 5:38 pm

ബിഹാറിലെ മധുബനിയിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിയെ കോടതിയിൽ പ്രവേശിക്കുന്നത് വിലക്കി. ഉത്തരവ് ഉണ്ടാകുന്നത് വരെ ഔദ്യോഗിക കൃത്യങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബലാത്സംഗ കേസില്‍ പ്രതിയായ ലാലൻ കുമാർ എന്ന യുവാവിനെ ബലാത്സംഗ ശ്രമത്തിന് ഇരയായ യുവതിയുൾപ്പെടെ ഗ്രാമത്തിലുള്ള എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ അടുത്ത ആറ് മാസത്തേക്ക് സൗജന്യമായി അലക്കി തേച്ച് നൽകണമെന്ന് ജഡ്ജി അവിനാഷ് കുമാർ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

ആറ് മാസത്തെ സൗജന്യസേവനം നടത്തിയതായി ഗ്രാമമുഖ്യന്റെയോ സർക്കാർ ഉദ്യോഗസ്ഥന്റെയോ സാക്ഷ്യപത്രം ഹാജരാക്കണമെന്നും അവിനാഷ് കുമാര്‍ ഉത്തരവിട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുൻപും വ്യത്യസ്തമായ ശിക്ഷാവിധികൾ ജഡ്ജി അവിനാഷ് കുമാർ പുറപ്പെടുവിച്ചിരുന്നു. ലോക്ഡൗൺ സമയത്ത് സ്കൂൾ തുറന്നതിന് ഒരു അധ്യാപികയോട് ഫീസ് വാങ്ങാതെ ആറ് മാസം വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അവിനാഷ് കുമാർ ഉത്തരവിട്ടിരുന്നു.

Eng­lish sum­ma­ry; Bihar Judge Who Ordered Wash­ing, Iron­ing Of Clothes Restrained From Judi­cial Work

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.