27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025

വേശ്യാവൃത്തിയ്ക്ക് വിസമ്മതിച്ചു; സ്വന്തം റിസോര്‍ട്ടിലെ ജീവനക്കാരിയെ കൊ ല പ്പെടുത്തിയ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡൽഹി
September 23, 2022 8:05 pm

സ്വന്തം ഉടമസ്ഥതയിലുള്ള റിസോർട്ടിലെ 19 കാരിയായ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും പ്രതിയുമായ പുൽകിത് ആര്യയും രണ്ട് സുഹൃത്തുക്കളുമാണ് വെള്ളിയാഴ്ച പൊലീസിന്റെ പിടിയിലായത്.
ഇരയായ അങ്കിത ഭണ്ഡാരിയെ സെപ്റ്റംബർ 18 മുതല്‍ കാണാതായിരുന്നു. അന്വേഷണത്തിനിടെ അങ്കിതയെ കൊലപാതകത്തിന് ശേഷം കനാലില്‍ ഉപേക്ഷിച്ചതായി സമ്മതിച്ചതിനെ തുടർന്ന് റിസോർട്ട് ഉടമ പുൽകിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്തതായി പൗരി അഡീഷണൽ എസ്പി ശേഖർ ചന്ദ്ര സുയാൽ പറഞ്ഞു . ഉത്തരാഖണ്ഡിലെ ഋഷികേശ് ജില്ലയിലെ വനാന്തര റിസോർട്ടിലാണ് സംഭവം. റിസപ്ഷനിസ്റ്റ് പെൺകുട്ടിയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടാൻ പ്രതികൾ ശ്രമിച്ചിരുന്നുവെങ്കിലും അവർ വിസമ്മതിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അങ്കിത ഭണ്ഡാരിയുടെ മൃതദേഹത്തിനായി കനാലിൽ തിരച്ചിൽ നടത്തി വരികയാണ്.

Eng­lish Sum­ma­ry: BJP lead­er’s son arrest­ed for mu rder­ing employ­ee of his own resort

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.