28 April 2024, Sunday

Related news

April 24, 2024
April 22, 2024
March 26, 2024
March 22, 2024
March 20, 2024
March 3, 2024
March 3, 2024
March 2, 2024
February 21, 2024
February 17, 2024

അമേരിക്ക ചന്ദ്രനില്‍ അണുബോംബിട്ട് തുരങ്കമുണ്ടാക്കാന്‍ പദ്ധതിയിട്ടെന്ന് ശാസ്ത്രലോകം

web desk
August 18, 2023 12:42 pm

അമേരിക്ക ചന്ദ്രോപരിതലത്തിൽ അണുബോംബിട്ട് വിസ്ഫോടനം സൃഷ്ടിച്ച് തുരങ്കം സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതായി ശാസ്ത്രലോകം. ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യവും റഷ്യയുടെ ലൂണ 25 ദൗത്യവും ചന്ദ്രന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനിടെയാണ് പുതിയ ചര്‍ച്ച. ഏതു ദൗത്യമാകും ആദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയില്‍ ഇറങ്ങുന്നതെന്ന ആകാംക്ഷയ്ക്കിടെ വന്ന വിചിത്ര വാര്‍ത്തയും കൗതുകമുണര്‍ത്തിയിട്ടുണ്ട്.

അന്യഗ്രഹ വാഹനങ്ങൾ, ബഹിരാകാശ ഭീഷണികൾ തുടങ്ങിയവ പഠനവിധേയമാക്കിയ യുഎസിന്റെ എയ്റോസ്പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാമാണ് (അടിപ്) ഇങ്ങനെയൊരു പദ്ധതിക്ക് ആസൂത്രണമിട്ടത്. ചന്ദ്രന്റെ ഉൾക്കാമ്പിൽ സ്റ്റീലിനേക്കാൾ ഒരു ലക്ഷം മടങ്ങ് ഭാരം കുറഞ്ഞ, എന്നാൽ സ്റ്റീലിന്റെ അതേ കരുത്തുള്ള സവിശേഷ വസ്തുക്കളുണ്ടെന്ന് അടിപ് വിശ്വസിച്ചിരുന്നു. ഇത് കിട്ടാനായി അണുവായുധം ഉപയോഗിച്ച് കുഴിതുരക്കാനായിരുന്നു പദ്ധതി. ഖനനത്തിനു ശേഷം ഈ വസ്തുക്കൾ ഭൂമിയിൽ എത്തിച്ചാൽ നിർമാണ, പ്രതിരോധമേഖലകളിൽ യുഎസിനു വലിയ മേൽക്കൈ വരുമെന്ന ആശയമാകാം ഇതിനു കാരണം.


ഇതും വായിക്കാം  അമേരിക്ക ചന്ദ്രനിലെ വിഭവങ്ങൾ ഖനനം ചെയ്യുമ്പോൾ

—————————————————————————————————————————-

മനുഷ്യരെ അദൃശ്യരാക്കുന്ന വസ്ത്രങ്ങൾ, ഭൂഗുരുത്വ ബലത്തെ ചെറുക്കുന്ന ഉപകരണങ്ങൾ, പ്രപഞ്ചത്തിന്റെ അതിവിദൂരമേഖലകളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന വേംഹോളുകൾ തുടങ്ങിയവ വികസിപ്പിക്കാനും അടിപിനു പദ്ധതിയുണ്ടായിരുന്നെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് ഇടക്കാലത്ത് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയ്റോസ്പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 1600 പേജുകളോളം വിവരങ്ങൾ ഉൾപ്പെട്ടതായിരുന്നു ആ റിപ്പോർട്ട്.

Eng­lish Sam­mury: amer­i­ca’s crazy plan to explode a nuclear bomb on the moon

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.