1 May 2024, Wednesday

Related news

February 14, 2024
February 5, 2024
January 15, 2024
December 10, 2023
November 11, 2023
August 8, 2023
July 16, 2023
July 4, 2023
July 3, 2023
July 2, 2023

ഏകീകൃത സിവില്‍കോ‍ഡിനെതിരല്ലെന്ന് ബിഎസ്പി നേതാവ് മായാവതി

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2023 3:57 pm

ഏകീകൃത സിവില്‍കോഡിന് എതിരല്ലെന്നും അത് ഭരണഘടനിയില്‍ പറയുന്നുണ്ടെന്നും ബിഎസ്പി ദേശീയ പ്രസിഡന്‍റും, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി അഭിപ്രായപ്പെട്ടു.

എന്നാല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ഭരണഘടന പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഏകീകൃത സിവില്‍കോ‍ഡുമായി ബന്ധപ്പെട്ട എല്ലാ മാനങ്ങളും ബിജെപി പരിഗണിക്കണമായിരുന്നു എന്നും അവര്‍ പറഞ്ഞു.രാഷട്രീയവത്ക്കരിക്കുന്നതും ശരിയല്ലെന്നുംമായാവതി അഭിപ്രായപ്പെട്ടു . 

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്രമോഡി ഏകീകൃത സിവില്‍കോഡുമായി രംഗത്തുവന്നതിനു പിന്നില്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്താനും അതുവഴി വോട്ട്ബാങ്കുമാണ് ലക്ഷ്യമിടുന്നത്.എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം രാഷട്രീയ പാര്‍ട്ടികളും ഏകീകൃത സിവില്‍കോഡിനെ ഇന്നത്തെ സാഹചര്യത്തില്‍ എതിര്‍ക്കുകയാണ്.

ആംആദ്മിയും ശിവസേന (ഉദ്ധവ് താക്കറേ) വിഭാഗവും ഏകീകൃത സിവില്‍ കോഡിനെ പിന്തുണക്കുകയാണ് ചെയ്തത്.ഏക സിവില്‍ കോഡിനെ പാര്‍ട്ടി തത്വത്തില്‍ അംഗീകരിക്കുന്നു.രാജ്യത്ത് സിവില്‍ കോഡുണ്ടാകണമെന്ന് ആര്‍ട്ടിക്കിള്‍ 44 ഉം പറയുന്നു.എന്നാല്‍ ഇത് എല്ലാ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും വിപുലമായ കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്, എന്നാണ് ആംആദ്മി പാര്‍ട്ടി എംപി സന്ദീപ് പഥക് അഭിപ്രായപ്പെട്ടത്.

ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള നിര്‍ദേശം തെരഞ്ഞെടുപ്പ് ലാഭവിഹിതം നേടാനുള്ള രാഷ്ട്രീയ സ്റ്റണ്ടായി പരിമിതപ്പെടുത്തരുത്. സിവില്‍ കോഡിനെ സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ കൊണ്ടുവരണം,ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

Eng­lish Summary:
BSP leader Mayawati says she is not against the Uni­form Civ­il Code

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.